Advertisement

ലിഗയുടെ ഫോറൻസിക് പരിശോന ഫലം ഇന്ന് പുറത്ത് വരും

April 28, 2018
0 minutes Read
liga death

തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച സംഭവത്തിൽ ഫോറൻസിക്ക് പരിശോധന ഫലം ഇന്ന് പുറത്തുവരും. ഇതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിൽ എടുത്ത 4 പേരിൽ 3 പേരെ ഇന്നലെ വൈകിട്ടോടെ വിട്ടയച്ചു.

ലിഗയുടേത് അപകടമരണമാണോ കൊലപാതകമാണോ എന്നതിൽ ഇപ്പോഴും സംശയം ബാക്കിയാണ്. ഫോറൻസിക് ഫലം വരുനന്തോടെ ഇക്കാര്യത്തിൽ വ്യക്തത വരും.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാടുകളിൽ പൊലീസ് സംഘം ഇന്നും പരിശോധന നടത്തും. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് പേരിൽ മൂന്ന് പേരെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തെളിവുകൾ ലഭിക്കുന്ന മുറക്ക് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top