പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി

പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ സിപിഎം പിന്തുണച്ചു. ബിജെപിയുടെ ക്ഷേമകാര്യ സ്ഥിരസമിതി അംഗം പി. സ്മിതേഷ് അധികാരത്തില്‍ നിന്ന് പുറത്തായി.
യുഡിഎഫിന്റെ ആദ്യ അവിശ്വാസ പ്രമേയം നേരത്തേ തള്ളി പോയിരുന്നു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിലൂടെയാണ് ആദ്യത്തെ പ്രമേയം അസാധുവായത്. ആരോഗ്യസ്ഥിരം സമിതി അംഗത്തിനെതിരായ അവിശ്വാസ പ്രമേയമാണ് നേരത്തേ തള്ളി പോയത്.
നഗരസഭയിലെ ബിജെപി ഭരണം സർവത്ര അഴിമതിയിൽ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നാല് ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. നഗരസഭയിലെ 52 അംഗങ്ങളിൽ ബിജെപിക്ക് 24, യുഡിഎഫിന് 18, എൽഡിഎഫ് ഒന്പത്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here