പ്രസംഗത്തില്‍ മതവിദ്വേഷം; വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു

പ്രസംഗത്തിലൂടെ മതവികാരം വൃണപ്പെടുത്തുകയും സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സാത്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് ബദിയടുക്കയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സമ്മേളനത്തില്‍ മതവികാരത്തെ വൃണപ്പെടുത്തുന്ന തരത്തില്‍ സാത്വി സരസ്വതി പ്രസംഗിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
“നമ്മുടെ പെങ്ങന്‍മാരുടെ കയ്യില്‍ വാളുകള്‍ നല്‍കണം. ആ വാളുകൊണ്ട് ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ ഉപകരിക്കും. പശുവിനെ ഗോമാതാവായി കാണണം. ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെ വാളുപയോഗിച്ച് വെട്ടണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം”. തുടങ്ങി മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ നിരവധി പരാമര്‍ശങ്ങളാണ് സാത്വി സരസ്വതി നടത്തിയത്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here