കോവളത്ത് സ്വകാര്യ ഹോട്ടലിൽ തീപിടുത്തം

കോവളം ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലിൽ തീപിടിച്ചു. സ്വകാര്യ ഹോട്ടലിലെ പാചക വാതക സിലിണ്ടറിൽ തീ പടർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.30 ഓടെ കോവളം ബീച്ച് റോഡിലെ വ്യൂ ഹൈറ്റ്‌സ് ഹോട്ടലിലെ പാചകപുരയിൽ പാചകത്തിനിടെ റെഗുലേറ്റർ കണക്റ്റ് ചെയ്യുന്ന ഭാഗത്ത് തീ ആളിപ്പടരുകയായിരുന്നു.
തീ ആളിപ്പടർന്നതോടെഹോട്ടൽ ജീവനക്കാർ സിലിണ്ടറിന് പുറത്ത് വെള്ളം ഒഴിച്ചതിനെതുടർന്ന് തീ അണഞ്ഞെങ്കിലും ശക്തിയായി ഗ്യാസ് പുറത്തേയ്ക്ക് വരുകയും റൂമിനുള്ളിൽ ഗ്യാസ് തങ്ങിനിൽക്കുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയർഫോഴ്‌സ് യൂണിറ്റ് സിലിണ്ടറിൽ അവശേഷിച്ച ഗ്യാസ് നിർവീര്യമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here