ജിദ്ദയിൽ വൻ അഗ്‌നിബാധ

ജിദ്ദയിൽ വൻ അഗ്‌നിബാധ. അഗ്നിബാധയിൽ സൂപ്പർമാർക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അൽഹംറയിലെ അറഫാത്ത് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹമാദ സൂപ്പർമാർക്കറ്റും ബേക്കറിയുമാണ് കത്തിനശിച്ചത്. മലയാളികളടക്കം നിരവധി പേർ സൂപർമാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്.
തൊഴിലാളികളുടെ താമസവും മാർക്കറ്റിനോട് ചേർന്നായിരുന്നതിനാൽ പലരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഹോട്ടൽ, ഫൂൽ കട, ബേക്കറി, സ്റ്റുഡിയോ, മെഡിക്കൽഷാപ്പ് എന്നിവയും അഗ്‌നിബാധയിൽ കത്തി നശിച്ചതിലുൾപ്പെടും. പലരുടെയും പാസ്‌പോർട്ടുകളും കാശും മറ്റു വിലപിടിച്ച രേഖകളും അഗ്‌നിക്കിരയായതായാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here