30 വർഷമായി ഈ മനുഷ്യൻ ജീവിക്കുന്നത് 18 കിലോഗ്രം തൂക്കം വരുന്ന ട്യൂമറുകളുമായി

കഴിഞ്ഞ മുപ്പത് വർഷമായി 18 കിലോ ഭാരമുള്ള ട്യൂമറുകൾ ശരീരത്തിൽവഹിച്ചാണ് പളനിസ്വാമി എന്ന 42 കാരൻ ജീവിക്കുന്നത്. തമിഴ്‌നാട് പൊടരങ്കാട് സ്വദേശിയാണ് പളനിസ്വാമി. കഴുത്തിലും ഇരു കൈകളിലുമായാണ് ട്യൂമറുകൾ വളർന്നിരിക്കുന്നത്. കഴുത്തിലെ ട്യൂമറുകൾ കാരണം സംസാരികക്ാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് പളനിസ്വാമിക്ക്.
തന്റെ 12 ആം വയസ്സുവരെ പൂർണ്ണ ആരോഗ്യവാനായാണ് പളനിസ്വാമി ജീവിച്ചത്. എന്നാൽ അതിന് ശേഷമാണ് ശരീരത്തിന്റെ പലഭാഗത്തായി മുഴകൾ രൂപപ്പെട്ടത്. വളരെ പെട്ടെനന്നാണ് ചെറിയ മുഴകൾ വളർന്ന് വലുതാകാൻ തുടങ്ങിയത്.
ധർമപുരിയെ ആശുപത്രിയിൽ പളനിസ്വാമി ചികിത്സ തേടിയെങ്കിലും ഡോക്ടർമാർക്ക് ഈ ട്യൂമർ ഒരു ചോദ്യചിഹ്നമായിരുന്നു. ഈ ട്യൂമറുകൾ ശരീരത്തിന് ദോഷം ചെയ്യില്ലെന്നും, പക്ഷേ നീക്കം ചെയ്യാൻ ശ്രമിച്ചാൽ ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം എന്നും ഡോക്ടർമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here