കാശ്മീരില്‍ മന്ത്രിസഭാ പുനഃസംഘടന; കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കാശ്മീര്‍ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. കാശ്മീരില്‍ ഉപമുഖ്യമന്ത്രിയ്ക്ക് പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരെ കൂടി ചേര്‍ത്ത് മന്ത്രിസഭ പുനഃസംഘടന നടത്തി. കത്‌വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബിജെപി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനൊപ്പം നിന്ന ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനെ ബിജെപി ഞായറാഴ്ച രാജിവയ്പ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മന്ത്രിസഭാ പുനഃസംഘടന.
ബിജെപി നേതാക്കളായ സാത് ശര്‍മ, രാജീവ് ജസ്‍രോതിയ, ദേവിന്ദര്‍ കുമാര്‍ മന്യാല്‍, ശക്തിരാജ് എന്നിവരാണ് മന്ത്രിമാരാകുക. പിഡിപിയില്‍ നിന്ന് മുഹമ്മദ് ഖലില്‍ ബന്ത്, മുഹമ്മദ് അഷ്റഫ് മിര്‍ എന്നിവരാണ് മന്ത്രിസഭയിലേക്കെത്തിയത്. ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here