ദക്ഷിണ കൊറിയക്കൊപ്പം എത്താന്‍ ഉത്തര കൊറിയ അരമണിക്കൂര്‍ മുന്നോട്ട് പോകുന്നു

ആണവനിരായുധീകരണത്തിന് ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായ സാഹചര്യത്തില്‍ സമയത്തിന്റെ കാര്യത്തിലും ഒന്നിച്ച് നീങ്ങാന്‍ ധാരണ. ഇതിന്റെ ഭാഗമായി ഉത്തര കൊറിയ തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് സമയം മുപ്പത് മിനിട്ട് മുന്നോട്ട് മാറ്റാന്‍ തീരുമാനിച്ചു. പോവുകയായിരുന്നു. 2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും സ്റ്റാന്റേഡ് സമയം ഒന്നായിരുന്നു. എന്നാല്‍ 2015 ല്‍ ഉത്തര കൊറിയ ഇതില്‍നിന്ന് 30 മിനുട്ട് പിന്നോട്ടു പോവുകയായിരുന്നു. ഉത്തര – ദക്ഷിണ കൊറിയകളുടെ ഭരണാധികാരികള്‍ ഇന്നലെ നേരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here