ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; യുവാവിന് ആശ്വാസമായി കോടതിവിധി

ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതിവിധി. ദക്ഷിണ മുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. 2006ൽ വിവാഹിതനായ തനിക്കും വീട്ടുകാർക്കും നേരെ ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ പീഡനമാണെന്ന് യുവാവ് കോടതിയെ അറിയിച്ചു.
2007 ലാണ് ഭാര്യയുടെ ഉപദ്രവം ആരംഭിക്കുന്നത്. അതേവർഷം തന്നെ സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന വ്യാജ പരാതി ഭാര്യ പോലീസിൽ നൽകിയിരുന്നുവെന്നും യുവാവ് പറയുന്നു. കേസിൽ അറസറ്റിലായ യുവാവിനെയും അച്ഛനെയും സത്യാവസ്ഥ മനസ്സിലാക്കിയ പോലീസ് വിട്ടയക്കുകയായിരുന്നു. യുവാവിന്റെ ക്യാൻസർ ബാധിതയായ അമ്മയെയും യുവതി ഉപദ്രവിക്കുമായിരുന്നു.
2009ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് പരാതി ഫയൽ ചെയ്തത്. വിവാഹമോചനം അനുവദിച്ച കോടതി യുവതിയോട് ഭർത്താവിന് 50,000 രൂപ കോടതിച്ചെലവ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here