Advertisement

ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്ന കൂറ്റന്‍ സിക്‌സര്‍ കാണാം…

May 1, 2018
2 minutes Read

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ച നാള്‍ മുതല്‍ എല്ലാവരുടെയും സംശയം ധോണിയെ കുറിച്ചായിരുന്നു. 36-ാം വയസിലും ധോണി എങ്ങനെയായിരിക്കും കുട്ടി ക്രിക്കറ്റിനെ സമീപിക്കുക എന്നായിരുന്നു എല്ലാവരുടെയും വേവലാതി. എന്നാല്‍, സീസണിലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എതിരാളികളായ ടീമിലെ ക്യാപ്റ്റന്‍മാരാണ് വേവലാതി പിടിച്ച് നില്‍ക്കുന്നത്. ക്രീസിലെത്തിയ ധോണിയെ എങ്ങനെ പുറത്താക്കാം എന്നാണ് എതിരാളികള്‍ ചിന്തിക്കുന്നത്.

തിങ്കളാഴ്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായി നടന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ ധോണിയുടെ ബാറ്റിംഗ് പ്രകടനം ഏറെ മികച്ചതായിരുന്നു. മത്സരത്തില്‍ ധോണി പറത്തിയ ഒരു പടുകൂറ്റന്‍ സിക്‌സര്‍ രണ്ട് കാരണങ്ങളാല്‍ പ്രത്യേക വിശേഷണം അര്‍ഹിക്കുന്നുണ്ട്. ഒന്ന്, ഈ സീസണിലെ ഏറ്റവും ദൂരമുള്ള സിക്‌സറുകളില്‍ രണ്ടാം സ്ഥാനത്താണ് ധോണി ഇന്നലെ നേടിയ സിക്‌സര്‍. മറ്റൊരു, കാരണം ധോണിയുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സിക്‌സര്‍ കൂടിയായിരുന്നു പൂനെയില്‍ നേടിയ 108 മീറ്റര്‍ ഉയരമുള്ള പടുകൂറ്റന്‍ സിക്‌സര്‍. 30 താഴെ പ്രായമുള്ള പല കളിക്കാരും കുട്ടിക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുമ്പോഴാണ് ഈ 36 കാരന്റെ അടിച്ചുപൊളി പ്രകടനം!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top