എസ്എസ്എല്‍സി വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചത്. 100 ശതമാനം വിജയം നേടിയ 1565 സ്‌കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകളാണെന്നത് ഏറെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതു വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവിതത്തിലെ ആദ്യ കടമ്പ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷയെന്നും വലിയ കടമ്പകള്‍ മറികടക്കാനുള്ള ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കട്ടെ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here