‘പോരാട്ടത്തിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം’; രാഹുല്‍ ഗാന്ധി

ബിജെപി ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതം പോലൊരു ആപ്തവാക്യമല്ല ബിജെപിയുടെ കാര്യത്തില്‍ തനിക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി മുക്ത ഭാരതം തന്റെ അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ബിജെപിയുടെ ആശങ്ങള്‍ക്കെതിരെ പോരാടി അവരെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ബിജെപിയിലേക്ക് പോയവര്‍ പുനര്‍വിചന്തനം നടത്തി ശരിയിലേക്ക് തിരിച്ച് വരണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
“പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും പാര്‍ട്ടിയിലെ നേതാക്കളെയും വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. എന്നാല്‍, ഞങ്ങളുടെ നയം അതല്ല. പ്രധാനമന്ത്രി പദത്തെ പൂര്‍ണ്ണമായി ഞാന്‍ അംഗീകരിക്കുന്നു. അപഹാസ്യപരമായ പ്രസ്താവനകള്‍ അതിനാല്‍ തന്നെ ഇതുവരെ നടത്തിയിട്ടില്ല. പ്രധാനമന്ത്രി പദത്തെ ബഹുമാനിച്ചാണ് എപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ളത്”- രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ ബിജെപിക്കെതിരെ ശക്തമായ വികാരമുണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here