ഒന്നിനൊന്ന് മികച്ച റഹ്മാന്‍ സംഗീതങ്ങള്‍

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീത ലോകത്തിന്റെ അപോസ്തലനായി വാഴുകയാണ് എ.ആര്‍ റഹ്മാന്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ സംഗീതാസ്വാദകര്‍ ഇത്രയധികം ആഘോഷമാക്കിയ മറ്റൊരു കലാകാരനെ ചൂണ്ടിക്കാണിക്കാനാവില്ല. 1992 ല്‍ മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെച്ച കലാകാരന്‍. പിന്നീടിങ്ങോട്ട് കഴിഞ്ഞ 26 വര്‍ഷങ്ങളായി റഹ്മാന്‍ സംഗീതത്തെ ഇന്ത്യ ഏറ്റുപാടുകയായിരുന്നു.
കരിയറില്‍ 2005 എന്ന വര്‍ഷമൊഴികെ ഇത് വരെയും ശ്രദ്ധേയമായ അവാര്‍ഡുകള്‍ തേടിയെത്താത്ത ഒരു വര്‍ഷവുമില്ല എന്നത് മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്താന്‍. ഈ കാലയളവിനുള്ളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്‌ളീഷ്, മലയാളം തുടങ്ങി വ്യത്യസ്ത ഭാഷകളിലായി 140 ഓളം സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള റഹ്മാന്‍ 81 ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഈ ഗാനങ്ങളിലൊന്നു പോലും പ്രേക്ഷകന്റെ മനസു കീഴടക്കാതെയിരുന്നിട്ടില്ല.
റഹ്മാന്‍ തന്റെ മാന്ത്രിക വിരലുകളാല്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതിനേക്കാള്‍ പ്രയാസകരമായ മറ്റൊന്നുമുണ്ടാവില്ല. ഏറ്റവുമധികം ഹിറ്റ് ഗാനങ്ങള്‍ സ്വന്തമായിട്ടുള്ള സംഗീത പ്രതിഭ ആരെന്ന ചോദ്യത്തിന് റഹ്മാന്‍ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാവില്ല.
റഹ്മാന്റെ ഏറ്റവും മികച്ച 50 ഗാനങ്ങള്‍
5. ഒരുവന്‍ ഒരുവന്‍ മുതലാളി – മുത്തു
6. തില്ലാനാ തില്ലാന.. – മുത്തു
8.സ്‌നേഗിതനേ… സ്‌നേഗിതനേ – അലൈപായുതേ
9. എന്നവളേ അടി എന്നവളേ – കാതലന്‍
11. മുസ്തഫാ മുസ്തഫാ – കാതല്‍ ദേസം
12. പൂങ്കാറ്റിലെ ഉന്‍സ്വാസത്തെ – ഉയിരേ
13. മുക്കാലാ മുക്കാബുലാ – കാതലന്‍
14. ഓഹ് മരിയാ ഓ മരിയാ – കാതല്‍ ദേസം
15. ടെലഫോണ്‍ മണിപോല്‍ – ഇന്ത്യന്‍
16. സോണിയാ സോണിയാ സൊക്കവെക്കും സോണിയാ – രക്ഷകന്‍
17. എനക്കൊരു ഗേള്‍ഫ്രണ്ട് – ബോയ്‌സ്
19. ജയ് ഹോ – സ്ലം ഡോഗ് മില്യണയര്‍
20. വെണ്ണിലവേ വെണ്ണിലവേ – മിന്‍സാരക്കനവ്
21. ചിക്ക് ബുക്ക് ചിക്ക് ബുക്ക് റെയിലേ – ജെന്റില്‍മാന്‍
22. ഒട്ടകത്തെ കട്ടിക്കോ – ജെന്റില്‍മാന്‍
26. ഖ്വാജാ മേരേ ഖ്വാജാ – ജോധാ അക്ബര്‍
28. നറുമുഗിയേ നറുമുഗിയേ – ഇരുവര്‍
29. കണ്ണൈ കട്ടിക്കൊള്ളാതെ – ഇരുവര്‍
30. ആയിരത്തില്‍ നാന്‍ ഒരുവന്‍ – ഇരുവര്‍
31. കണ്ണോട് കാണ്‍വതെല്ലാം – ജീന്‍സ്
32. കുന്‍ ഫായാ കുൻ – റോക്ക്‌സ്റ്റാര്‍
33. നാദാന്‍ പരിന്തേ ഖർ ആജാ – റോക്ക്‌സ്റ്റാര്‍
34. അസീം ഓ ഷാൻ ഷഹന്‍ഷാ – ജോധാ അക്ബര്‍
35. കണ്ണാലതേ എനത് കണ്ണൈ – ബോംബെ
36. പൂവുക്കെന്ന പൂട്ട് – ബോംബെ
41. പൂ പൂക്കും ആസൈ – മിന്‍സാരക്കനവ്
42. ഹായ് രാമ ഹേ ക്യാ ഹുവാ – രംഗീല
44. താല്‍ സെ താല്‍ മിലാ – താല്‍
47. യേജോ ദേസ് ഹെ തേരാ – സ്വദേസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here