അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ

അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലാണ് തീപിടിത്തമുണ്ടായത്. 25 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രവിധേയമാക്കിയത്. ക്യാമ്പസിലെ ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി പൂര്‍ണമായും കത്തിനശിച്ചു. 40-ലധികം ശാസ്ത്രജ്ഞര്‍ തീപിടിത്തമുണ്ടായപ്പോള്‍ സെന്ററിലുണ്ടായിരുന്നു. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ സൂക്ഷിച്ചിരുന്ന സാറ്റലൈറ്റ് പേലോഡുകള്‍ക്ക് കേടുപാടൊന്നും സംഭവിച്ചില്ല. എന്നാല്‍ ആന്റിന പരീക്ഷണ സംവിധാനത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here