Advertisement

ഹൈമാക്‌സ് ലൈറ്റുകള്‍ എത്തി; ശാന്തന്‍പാറക്കാര്‍ക്ക് ആശ്വാസം

May 5, 2018
0 minutes Read
ഹൈമാക്‌സ് ലൈറ്റ് എന്ന ശാന്തന്‍പാറ നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമായി. ശാന്തന്‍പാറ നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ഹൈമാക്സ് ലൈറ്റുകളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഹൈമാക്‌സ് ലൈറ്റ് എന്ന ആവശ്യം ഉന്നയിച്ചത്.
ഉടുമ്പന്‍ചോല എം.എല്‍.എ യും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം.മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹൈമാക്‌സ് ലൈറ്റുകളുടെ ഉദ്ഘാടനം നാളെ മന്ത്രി എം.എം. മണി നിര്‍വഹിക്കും.
കാട്ടാന ശല്യം രൂക്ഷമായിട്ടുള്ള മുള്ളംതണ്ട്, തോണ്ടിമല, തലക്കുളം, പള്ളിക്കുന്ന്, കുരുവിളാസിറ്റി എന്നിവിടങ്ങളിലാണ് ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചത്. അഞ്ചു  പദ്ധതികള്‍ക്കായി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top