നീറ്റ് പരീക്ഷ ഇന്ന്; കനത്ത സുരക്ഷ

സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. കനത്ത സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. രാവിലെ പത്തു മുതൽ ഒരു മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ പത്തു കേന്ദ്രങ്ങളിലാണു പരീക്ഷ.
9.30 നുള്ളിൽ പരീക്ഷാർഥികൾ ഹാളിൽ കയറിയിരിക്കണമെന്നാണ് നിബന്ധന.9.30 നു ശേഷമെത്തുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പരീക്ഷാ ഹാളിലേക്കു രാവിലെ 7.30 മുതൽ പ്രവേശനം അനുവദിക്കും. പരീക്ഷാർഥികൾ ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണു പരീക്ഷയ്ക്ക് എത്തേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here