Advertisement

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി ബൂത്തിലെത്തിക്കണമെന്ന് യെദ്യൂരപ്പ

May 6, 2018
1 minute Read
yeddyurappa

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന്  ബി എസ് യെദ്യൂരപ്പ. ബെലഗാവിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന.  എന്നാല്‍ സംഭവം വിവാദമായപ്പോള്‍  സ്നേഹത്തോടെ കൊണ്ടുവരലാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി തടിയൂരി.
അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാൻ തയ്യാറല്ലാത്തവർ ഉണ്ടെങ്കിൽ, കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണം എന്നാണ് പ്രസംഗത്തിനിടെ യെദ്യൂരപ്പ പറഞ്ഞത്. തോൽവി ഉറപ്പിച്ചതുകൊണ്ട് തരംതാണ അടവുകൾ പയറ്റാൻ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്‍റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോൺഗ്രസ് വിമർശിച്ചു. ഇതോടെ വെട്ടിലായ യെദ്യൂരപ്പ ശിവമോഗയിലെ റാലിയില്‍ ഇതിന് വിശദീകരമം നല്‍കുകയായിരുന്നു.
yeddyurappa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top