അർണാബ് ഗോസ്വാമിക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ അലിബാഗ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു. അലിബാഗിൽ ഇന്റീരിയർ ഡിസൈനർ അൻവേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അർണാബിനെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അർണാബ് ഗോസ്വാമിക്ക് പുറമെ ഐകാസ്റ്റ് എക്‌സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാർട്ട് വർക്ക്‌സ് മേധാവി നിതീഷ് സർധ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
റിപ്പബ്ലിക് ടിവി നായികിന് നൽകാനുള്ള പാണം നൽകാത്തതിനെ തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് നായികിന്റെ ഭാര്യ കുറ്റപ്പെടുത്തി. എന്നാൽ ചാനലിന്റെ വിശ്വാസ്യത തകർക്കുന്നതിനായി സ്ഥാപിത താത്പര്യക്കാർ നടത്തുന്ന വ്യാജപ്രചാരണങ്ങളാണിതെന്ന് റിപ്പബ്ലിക് ചാനൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നായികിന്റെ കോൺകോഡ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം ചാനലിന് ലഭിച്ചിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള മുഴുവൻ തുകയും നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് പണം നൽകിയതിന്റെ ചെക്ക് നമ്പർ, തുക, പണം നൽകിയ തീയതി തുടങ്ങിയ വിവരങ്ങൾ ചാനലിന്റെ കൈവശമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, നായിക് തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്തുനിന്ന് തന്നെ അദ്ദേഹത്തിന്റെ അമ്മ കുമുദിന്റെ മൃതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, കുമുദ് എങ്ങനെയാണെന്ന്
മരിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സംഭവങ്ങളെ തുടർന്നാണ് അർണാബ് അടക്കമുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here