മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തു : മൻമോഹൻ സിങ്ങ്

മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തുവെന്ന് മൻമോഹൻ സിങ്ങ്.രാജ്യത്ത് അടുത്തിടെയുണ്ടായ നോട്ടുക്ഷാമം ഒഴിവാക്കാവുന്നതായിരുന്നുവെന്നും മൻമോഹൻ സിങ്ങ് ചൂണ്ടിക്കാട്ടി.
ബംഗലൂരുവിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് മൻമോഹൻ സിങ്ങ് മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾക്കെതിരെ ആഞ്ഞടിച്ചത്.
മോദി സർക്കാരിന് പറ്റിയ രണ്ട് അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിടുക്കത്തിൽ നടപ്പിലാക്കിയ ജിഎസ്ടിയുമെന്ന് മൻമോഹൻ സിങ്ങ്. ഈ അബദ്ധങ്ങൾ മൂലം രാജ്യത്തെ സമ്പത് വ്യവസ്ഥയ്ക്കുണ്ടായ ആഘാതം നമ്മുടെ വ്യവസായ രംഗത്തെ ബാധിച്ചുവെന്നും പതിനായിരക്കണക്കിന് തൊഴിൽ നഷ്ടത്തിന് കാരണമായെന്നും മൻമോഹൻസിങ്ങ് കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here