പ്ലസ് വൺ ഏകജാലക പ്രവേശനം; നാളെ മുതൽ അപേക്ഷിക്കാം

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി നാളെ മുതൽ അപേക്ഷിക്കാം. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 18 നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
മെയ് 25 മുതൽ അലോട്ട്‌മെന്റ് ആരംഭിക്കും. ജൂൺ ഒന്നിനാണ് ആദ്യ അലോട്ട്‌മെന്റ്. ജൂൺ 12 നാണ് മുഖ്യ അലോട്ട്‌മെന്റ്. ജൂൺ 13നാണ് ക്ലാസുകൾ ആരംഭിക്കുക.
പ്ലസ് വൺ അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിൽ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി പ്രിൻസിപ്പലിന് സമർപ്പിക്കണം. വേരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത് ഫീസായി 25 രൂപയും നൽകണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here