പൂപ്പാറ- രാജാക്കാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പൂപ്പാറ- രാജാക്കാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാലവര്‍ഷ മഴക്ക് മുന്‍പ് റോഡിലെ കുഴികള്‍ അടച്ചു ഗതാഗത യോഗ്യമാക്കും, തുടര്‍ന്ന് മഴക്കാലത്തിന് ശേഷം ദേശീയ നിലവാരത്തില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു. ദേശീയപാത നിലവാരത്തില്‍ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പന്ത്രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യം നിര്‍മ്മാണ കരാര്‍ എടുത്തിരുന്ന വ്യക്തി കരാര്‍ ഉപേക്ഷിച്ചത് മൂലം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടി വന്നു. തുടര്‍ന്ന് റീടെണ്ടര്‍ നടത്തിയത്തിന്റെ ഭാഗമായി ആന്‍ടെക് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്ത് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്.
പൂപ്പാറ മുതല്‍ രാജാക്കാട് വരെയുള്ള 16 കിലോ മീറ്ററിലാണ് പണികള്‍ നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here