Advertisement

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റ്: നാല് മരണം; മുപ്പതിലേറെ പേർക്ക് പരിക്ക്

May 8, 2018
0 minutes Read
sandstorm

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റടിച്ചു. പാടിക്കാറ്റിൽ ത്രിപുരയിൽ ഒരാൾ മരിച്ചു. രാജസ്ഥാൻ, ത്രിപുര, ദില്ലി പഞ്ചാബ് ഹരിയാന എന്നിവടങ്ങളിൽ പൊടിക്കാറ്റടിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ത്രിപുരയിൽ നിരവധി വീടുകൾ തകർന്നു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഡൽഹിയിലെ എല്ലാ ഈവനിങ്ങ് സ്‌കൂളുകൾക്കും ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനിടെ രാജസ്ഥാൻ, ഹരിയാന, ഉത്തപ്രദേശ് സംസ്ഥാനങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. മധ്യപ്രദേശിൽ 100 കിലോമീറ്റർ അധികം വേഗത്തിൽ കാറ്റ് അടിച്ചു. ശക്തമായ കാറ്റിനിടെ വീട് തകർന്ന് മൊരേനയിൽ ഒരു സ്ത്രീയും കുട്ടിയും മരിച്ചു. മരം ഒടിഞ്ഞ് വീണ് ഉത്തർപ്രദേശിൽ പതിനൊന്ന് വയസ്സുകാരി മരിച്ചു.ഇരുപതിലധികം പേർക്ക് പരിക്കേറ്റു.

അതേസമയം, കേരളത്തിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top