ചാരക്കേസ്: നമ്പി നാരായണന്റെ ഹർജി ഇന്ന് പരിഗണിക്കും

ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണം വേണമോ എന്നകാര്യത്തിൽ സുപ്രിം കോടതി ഇന്ന് തീരുമാനം എടുത്തേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നമ്പി നാരായണന്റെ ഹർജി പരിഗണിക്കുന്നത്.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാം എന്ന് കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അനാവശ്യമായി പീഡനം അനുഭവിച്ചതിന് നമ്പി നാരായണന് ഉള്ള നഷ്ട പരിഹാര തുക 25 ലക്ഷം ആയി ഉയർത്താം എന്നും സുപ്രിം കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
നഷ്ടപരിഹാരം ഉയർത്തുന്നതിനെ കുറിച്ചും ഇന്ന് സുപ്രീം കോടതിയിൽ നിന്ന് തീരുമാനം ഉണ്ടായേക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here