Advertisement

പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ രാഹുല്‍ അഹങ്കാരിയെന്ന് മോദി; പ്രധാനമന്ത്രി ആരാകുമെന്ന് മോദിയല്ല തീരുമാനിക്കേണ്ടതെന്ന് ചിദംബരം

May 9, 2018
1 minute Read

രാഷ്ട്രീയ പ്രസ്താവനകളിലൂടെയും വെല്ലുവിളികളിലൂടെയും കൊണ്ടും കൊടുത്തും ബിജെപിയും കോണ്‍ഗ്രസും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും താന്‍ തന്നെയായിരിക്കും പ്രധാനമന്ത്രിയാകുകയെന്നും പറഞ്ഞ രാഹുല്‍ ഗാന്ധിയെ മോദി പരിഹസിച്ചു. പ്രധാനമന്ത്രിയാകുമെന്നു പറഞ്ഞ രാഹുല്‍ഗാന്ധി അഹങ്കാരിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുള്ള പ്രസ്താവന രാഹുലിന്‍റെ ധാർഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് വലിയ കക്ഷിയായാൽ 2019ൽ താൻ പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെ നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷനെതിരെ പ്രസ്താവന ആയുധമാക്കി. മുന്നണികളുണ്ടാക്കി കാത്തു നിൽക്കുന്നവരും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ളവരും ഉള്ളപ്പോൾ പ്രധാനമന്ത്രിയാകാൻ തയ്യാറെന്ന് ഒരാൾ പറയുന്നതിന്‍റെ അർഥമെന്തെന്ന് മോദി ചോദിച്ചു. നോട്ട് അസാധുവാക്കിയിട്ടും ഇന്ത്യ തന്റെ നേതൃത്വത്തില്‍ അതിവേഗം കുതിക്കുകയാണെന്നും മോദി.

എന്നാല്‍, മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രി ആരാകണമെന്നു തീരുമാനിക്കുക മോദിയല്ല, കോണ്‍ഗ്രസാണെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്‌നാഥ്‌സിംഗ് ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ ‘നിങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ‘നിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍’ എന്നു തിരുത്തിയ ചരിത്രമാണു ബിജെപിക്കുള്ളതെന്നും ചിദംബരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top