നേരത്തെ സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല; എന്നാൽ ഇന്ന് അതല്ല അവസ്ഥ : ശോഭന

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവവും, കേസിൽ പ്രതിയായ ദിലീപിനെ കുറിച്ചും ആദ്യമായി പ്രതികരിച്ച് നടി ശോഭന.
1997 ൽ കളിയൂഞ്ഞാൽ ലൊക്കേഷനിൽ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ സഹനടനായിട്ടാണ് ദിലീപ് എത്തിയത്. ലൊക്കേഷനിൽ എല്ലാവരോടും നന്നായിട്ടാണ് നടൻറെ പെരുമാറ്റം ഏവർക്കും പ്രിയങ്കരനുമായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; എന്നാൽ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മലയാള സിനിമ ഇന്നിപ്പോ ഏറെ മാറിയിരിക്കുന്നു. ഈ അവസ്ഥ എന്നെ ഏറെ ദുഖിപ്പിക്കുന്നു. നേരത്തെ സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ലെന്നും എന്നാൽ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ടത്തിൽ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയിൽ തെളിയും. സത്യം ജയിക്കട്ടെ; സത്യം ഒരിക്കലും മൂടിവെയ്ക്കാൻ പറ്റില്ലല്ലോ. അത് എന്നായാലും പുറത്ത് വരികതന്നെ ചെയ്യും. കേരള പോലീസ് രാജ്യത്തെ മികച്ച സേനയാണെന്നും ശോഭന വ്യക്തമാക്കി. കേരളത്തിനു പുറത്തുള്ളവർക്കും ഇതേ അഭിപ്രായം തന്നെയാണെന്നും ശോഭന പറഞ്ഞു.
തമിഴിലെ ഒരു പ്രധാന വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭന ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
shobhana about actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here