Advertisement

ആധാറിന്റെ ഭരണഘടനാ സാധുത; വാദം പൂർത്തിയായി; വിധി പറയുന്നത് മാറ്റിവെച്ചു

May 11, 2018
1 minute Read
aadhaar sc

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വാദം പൂർത്തിയായി. വിധി പറയുന്നത് കോടതി മാറ്റി വച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.

ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്ന വരികളെ ആധാറിന് ഉൾക്കൊള്ളാൻ കഴിയുമോ എന്ന ചോദ്യമെറിഞ്ഞാണ് മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ വാദം അവസാനിപ്പിച്ചത്. ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്നത് വിരൽചൂണ്ടുന്നത് ജനാധിപത്യത്തിലേക്കും ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആധാറിൻറെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ പൗരൻറെ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി കരുത്ത് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top