ശാന്തിക്കാരന് സ്വന്തം സമുദായത്തില്‍ നിന്ന് പോലും പെണ്ണിനെ ലഭിക്കുന്നില്ല; വേറിട്ട വിവാഹ പരസ്യവുമായി യുവാവ്

ബ്രാഹ്മണ സമൂഹത്തിനു എന്നു മുതൽ ആണ് ഈ ജോലി കൊള്ളരുതാത്തതായത് എന്നു എനിക് മനസിൽ ആകുന്നില്ല. പെണ്ണിനെ അന്വേഷിക്കുമ്പോൾ എനിക് യോജിച്ച സ്വന്തം സമുദായത്തിലെ കുടുംബങ്ങളിൽ നിന്നും ശാന്തിക്കാരെ സ്വീകാര്യമല്ല എന്ന കാരണം പറഞ്ഞ് തഴയപ്പെടുന്നു, പറയുന്നത് ജയരാമന്‍. തൃശ്ശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ശാന്തിക്കാരന്‍ എന്ന് കേള്‍ക്കുമ്പോഴേ വിവാഹാലോചനകളെല്ലാം മുടങ്ങുകയാണെന്ന് ജയരാമന്‍ പറയുന്നു. അക്കാരണം കൊണ്ട് തന്നെ ഫെയ്സ് ബുക്കിലൂടെ കല്യാണാലോചന ആരംഭിച്ചിരിക്കുകയാണ് യുവാവ്.
ശാന്തിക്കാരായ നിരവധി പേര്‍ക്ക് സ്വസമുദായത്തില്‍ നിന്ന് പോലും പെണ്ണ് ലഭിക്കാത്ത അവസ്ഥയാണെന്ന് ജയരാമന്‍ പറയുന്നു. പണ്ട് മുതൽക്കേ ക്ഷേത്രത്തിലെ ശാന്തി പ്രവർത്തി കൊണ്ട് കുടുംബത്തിലെ നിത്യചിലവുകളും കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ കാര്യങ്ങൾ ഒക്കെ നടത്തിയിട്ടുള്ള ബ്രാഹ്മണ സമൂഹത്തിനു എന്നു മുതൽ ആണ് ഈ ജോലി കൊള്ളരുതാത്തതായത് എന്നു എനിക്ക് മനസിൽ ആകുന്നില്ല. പത്രത്തിൽ പരസ്യം കൊടുത്തിരുന്നു. “ശാന്തിക്കാരൻ അല്ലേ!!” അവിടെ തീർന്നു അതിന്റെ വിശേഷം എന്ന് ജയരാമന്‍ പറയുന്നു. സ്വന്തം ജാതിയില്‍ നിന്നോ സമാന ജാതിയില്‍ നിന്നോ പെണ്ണിനെ മതിയെന്നാണ് ജയരാമന്‍ പറയുന്നത്. ഇതിന് എതിരെയുള്ള കമന്റുകളും ജയരാമന്റെ പോസ്റ്റിന് താഴെയുണ്ട്. ഫെയ്സ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here