ലിംഗ വിവേചനത്തിനെതിരെ കാന്‍ ചലച്ചിത്രോത്സവത്തിന്റെ ചുവന്ന പരവതാനിയില്‍ പ്രതിഷേധം

ലിംഗവിവേചനത്തിനെതിരേ കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ചുവന്ന പരവതാനിയില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതിനെതിരേയാണ് വനിതകളുടെ കൂട്ടായ്മ രംഗത്തുവന്നത്. ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, ക്ലെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 1946 ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം മത്സരിക്കാനെത്തി. അതേ സമയം, 82 സംവിധായികമാരുടെ സിനിമകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇതിന്റെ പ്രതീകത്മകമായാണ് 82 വനിതകള്‍ പ്രതിഷേധിച്ചത്. കാനിന്റെ ചരിത്രത്തില്‍ രണ്ട് വട്ടം മാത്രമാണ് പാം ഡി ഓര്‍ പുരസ്‌കാരം വനിതകള്‍ക്ക് സ്വന്തമാക്കാനായത്. മേയ് എട്ടിന് ആരംഭിച്ച ചലച്ചിത്രോത്സവം മേയ് 19ന് സമാപിക്കും.
I am honored to share that I will be one of 82 women on the steps of the Palais tonight. We will stand for the 82 women directors hat have been in the official selection. 1,645 films have been directed by men. This is very emotional for me and is massive milestone towards change.
— Melissa Silverstein (@melsil) May 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here