തൂക്കുസഭയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അതിനെയൊക്കെ തമാശയായി കണ്ടാല്‍ മതിയെന്ന് സിദ്ധരാമയ്യ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭയാകുമെന്നാണ് നിര്‍ണായകമായ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 224 സീറ്റില്‍ 222 സീറ്റിലേക്കാണു വോട്ടെടുപ്പു നടന്നത്. 28 സീറ്റില്‍ ജയിച്ചേക്കാവുന്ന ജനതാദള്‍ എസ് നിര്‍ണായ ശക്തിയാകും. ബിജെപിക്ക് 103 സീറ്റും കോണ്‍ഗ്രസിനു 91 സീറ്റും കിട്ടുമെന്നാണു പ്രവചനം. വോട്ടെണ്ണല്‍ ചൊവ്വാഴ്ച.
അതേ സമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും തമാശയാണെന്നും അതിനെ അടുത്ത രണ്ട് ദിവസത്തേക്കുള്ള വിനോദ മാര്‍ഗമായി മാത്രം കണ്ടാല്‍ മതിയെന്നും സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നു പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്നും പ്രവര്‍ത്തകരോട് വിശ്രമിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here