ശംഖുമുഖത്ത് കടലിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ശംഖുമുഖത്ത് കടലിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികളായ ദമ്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം.
കുട്ടി തിരയിൽ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പൊലീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബന്ധുവിന്റെ യാത്ര അയപ്പിന് ശേഷം ബന്ധുക്കളെല്ലാം ശംഖുമുഖം കടൽ കാണാൻ പോയപ്പോഴായിരുന്നു ദുരന്തം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here