നീരവ് മോദിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം. ബാങ്കില്‍ നിന്ന് 13,400 കോടി രൂപ തട്ടിയ കേസില്‍ ആദ്യത്തെ കുറ്റപത്രമാണ് മുംബൈ കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. നീരവ് മോദിയുടെ മൂന്ന് സ്ഥാപനങ്ങളും കുടുംബാംഗങ്ങളടക്കം 22 വ്യക്തികളെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം. സെക്ഷന്‍ 120 B, 409, 420 പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
3 companies & 22 individuals, including Nirav Modi & his brother Nishal Modi have been named in the charge sheet filed under Section 120B, read with Sections 409 and 420 of IPC and relevant provisions of PC Act: CBI Sources #PNBFraudCase
— ANI (@ANI) May 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here