Advertisement

ഫോർവേഡഡ് മെസ്സേജുകൾ പങ്കുവെക്കുന്നത് അവ അംഗീകരിക്കുന്നതിന് തുല്യം: മദ്രാസ് ഹൈക്കോടതി

May 14, 2018
2 minutes Read
Forwarding Social Media Posts Equal To Endorsing It says Madras HC

ഫോർവേഡഡ് മെസ്സേജുകൾ പങ്കുവെക്കുന്നത് അവ അംഗീകരിക്കുന്നതിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. ഫേസ്്ബുക്കിൽ ഒരു വനിതാ മാധ്യമ പ്രവർത്തകയെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫോർവേഡഡ് മെസ്സേജ് പങ്കുവെച്ച കേസിൽ ബിജെപി നേതാവ് ശേഖറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഒരു സ്ത്രീയെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്നും അത് അവകാശലംഘനമാണെന്നും കോടതി പറഞ്ഞു. ജാതി പേരിൽ വിളിക്കുന്നത് തന്നെ കുറ്റകരമായിരിക്കെ സന്ദേശത്തിലുള്ളതുപോലെ അൺപാർലിമെന്ററി വാക്കുകൾ ഉപയോഗിക്കുന്നത് അതിലും വലിയ കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വാക്കുകൾക്ക് പ്രവൃത്തികളേക്കാൾ ശക്തിയുണ്ടെന്ന് പറഞ്ഞ കോടതി സമൂഹത്തിൽ താരപരിവേഷമുള്ളവർ അത്തരം സന്ദേശങ്ങൾ പങ്കുവെക്കുമ്പോൾ ജനം അത് വിശ്വസിക്കുമെന്നും അതുവഴി സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും പറഞ്ഞു.

സന്ദേശത്തിൽ പരോക്ഷമായല്ല മറിച്ച് മറയില്ലാതെതന്നെ വൃത്തികെട്ട ഭാഷയിലൂടെ അവരെ അധിക്ഷേപിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്ര പ്രായവും ഇത്രയധികം അനുയായികളുമുള്ള ശേഖറിനെപോലയുള്ളവരിൽ നിന്നും ഇത് പ്രതീക്ഷുന്നില്ലെന്നും കോടതി വിമർശിച്ചു.

Forwarding Social Media Posts Equal To Endorsing It says Madras HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top