കര്‍ണാടകയിലെ അങ്കം കഴിഞ്ഞു; ഇന്ധനവിലയും വര്‍ദ്ധിച്ചു

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാറ്റമില്ലാതെ നിന്നിരുന്ന ഇന്ധന വിലയില്‍ വര്‍ദ്ധനവ്. എണ്ണകമ്പനികള്‍ രാജ്യത്തെ ഇന്ധന വില വര്‍ദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ ജനരോഷം ഭയന്ന് കഴിഞ്ഞ 19 ദിവസമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എണ്ണക്കമ്പനികള്‍ ഇന്ധന വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, ശനിയാഴ്ച തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 24 പൈയും ഡീസലിന് 29 പെസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 78.85 രൂപയും ഡീസലിന് 71.81 രൂപയുമാണ് വില. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച് ദിവസം തോറും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ദ്ധനവ് താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ കാര്യമായ വില വര്‍ദ്ധനവ് തന്നെ വരുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here