22,900 രൂപയുള്ള ഒപ്പോ എഫ്7 ആയിരം രൂപയ്ക്ക് നൽകുന്നു

22,900 രൂപയുള്ള ഒപ്പോ എഫ്7 ആയിരം രൂപയ്ക്ക് ലഭിക്കുന്നു. ഫഌപ്കാർട്ട് ‘ബിഗ് ഷോപ്പിങ്ങ് ഡെയ്‌സിന്റെ ഭാഗമായാണ് ഈ സുവർണ്ണാവസരം. 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ആയിരം രൂപയിൽ കുറച്ച് വിൽക്കുമെന്ന് പരസ്യം ചെയ്തിരിക്കുന്നത്.
എന്നാൽ ഇത് എങ്ങനെ ലഭ്യമാകും എന്ന കാര്യം ഫ്‌ളിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടില്ല. ഉപാധികളും നിബന്ധനകളും പ്രകാരമാണ് ഹാൻഡ്‌സെറ്റ് വിൽക്കുക എന്നും പരസ്യത്തിലുണ്ട്.
ഇതിന് പുറമേ പകുതി വിലയ്ക്കുവരെ സ്മാർട്ട്‌ഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നൽകിയാണ് ഫ്‌ളിപ്പ്കാർട്ടിൻറെ ‘ബിഗ് ഷോപ്പിങ് ഡെയ്‌സ്’.
ഗൂഗിൾ പിക്‌സൽ 2, പിക്‌സൽ 2 എക്‌സ്എൽ, ഗ്യാലസ്‌കി ഓൺ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഓഫർ ദിനങ്ങളിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്‌സൽ 2, പിക്‌സൽ 2 എക്‌സ് എൽ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here