നീലുവും ലച്ചുവും ഇന്ന് തിരുവല്ലയിൽ; ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ അഞ്ചാം ദിവസത്തിലേക്ക്

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും തിരക്കേറി വരുന്ന മേളയിൽ കാണികളെ കാത്ത് അനവധി വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്.
അഞ്ചാം ദിവസമായ ഇന്ന് ഫ്ളവേഴ്സ് ടി വി യിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ നീലുവും ലച്ചുവും മേളക്ക് നിറം പകരാൻ തിരുവല്ലയിലെത്തും. ഒപ്പം ഒ.എൻ.വി കുറുപ്പിന്റെ ചെറുമകളായ അപർണ രാജീവ്, പ്രശസ്‌ത പിന്നണി ഗായകൻ സോമദേവ് എന്നിവർ ഒരുക്കുന്ന ഗാനമേള, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ മിഥുൻ രാജ് കടക്കൽ, പ്രമോദ് പ്രിൻസ് എന്നിവരുടെ കോമഡി ഷോ, ജൂനിയർ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത് കോഴിക്കോടിന്റെ മാജിക്കൽ ഡാൻസ് എന്നിവയും മേളയിൽ അരങ്ങേറും.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here