വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; അധികാരമുറപ്പിച്ച് ബിജെപി

കര്‍ണാടകത്തില്‍ അധികാരമുറപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിലേക്ക് ബിജെപി എത്തിയതിനാല്‍ മന്ത്രിസഭാ നിര്‍മ്മാണം പാര്‍ട്ടിക്ക് എളുപ്പമാകും. മറ്റാരുടെയും പിന്തുണയില്ലാതെ ബിജെപിക്ക് അധികാരത്തിലേക്ക് എത്താവുന്ന സാഹചര്യമാണ് ഇപ്പോള്‍ കര്‍ണാകയിലുള്ളത്. ബിജെപിയുടെ മുന്നേറ്റം 117 സീറ്റുകളിലേക്ക് എത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ജെഡിഎസ് 40 സീറ്റുകളില്‍ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here