മുടിയന്റെ ഡാൻസ്, കേശുവിന്റെയും ശിവയുടെയും പാട്ട്; തിരുവല്ലയെ കയ്യിലെടുത്ത് ഉപ്പും മുളകിലെ സഹോദരങ്ങൾ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ നാല് ദിവസങ്ങൾ പിന്നിട്ടു.
നാലാം ദിവസമായ ഇന്നലെ ഫ്ലവേഴ്സിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ മുടിയൻ, കേശു, ശിവാനി എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുടിയന്റെ ഡാൻസും കേശുവിന്റെയും ശിവയുടെയും പാട്ടും സദസിനെ ആവേശം കൊള്ളിച്ചു. കാണികളുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയാണ് മൂവരും മടങ്ങിയത്. വലിയ ജനക്കൂട്ടമാണ് ഇവരെ കാണാൻ ഇന്നലെ മേളയിലെത്തിയത്.
അതിനോടൊപ്പം പ്രശസ്‌ത ഗായകനായ അഫ്‌സൽ, പിന്നണി ഗായിക നിഖിത രാജ് എന്നിവർ ചേർന്നൊരുക്കിയ സംഗീത സന്ധ്യ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ സിജിൻ ജോയ് കൂത്താട്ടുകുളം, ഷറഫ് കായംകുളം, റോഷൻ ആറന്മുള എന്നിവരുടെ കോമഡി ഷോ, റോബോ സാപ്പിയൻസ് ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോ എന്നിവയും വേദിയിൽ അരങ്ങേറി.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here