Advertisement

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു? നാളെ സത്യപ്രതിജ്ഞയെന്ന് സൂചന

May 16, 2018
1 minute Read

കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പ മുഖ്യമന്ത്രിയായി നാളെ രാവിലെ 9.30ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം ഏതാനും സമയത്തിനുള്ളില്‍ നടക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ 104 സീറ്റുകളുള്ള ബിജെപിയാണ് കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, 112 എന്ന കേവല ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം 117 സീറ്റുകളുള്ളതായി ഗവര്‍ണറെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഇതിനെ മറികടന്നാണ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top