ഈ ഓഡിയോ സന്ദേശത്തിൽ കേൾക്കുന്നതെന്ത് ? രണ്ട് പക്ഷം പിടിച്ച് ജനം; നിഗൂഡതയൊളിപ്പിച്ച ആ ഓഡിയോ കേട്ട് നോക്കൂ

കുറച്ച് നാളുകൾക്ക് മുമ്പ് ഇന്റർനെറ്റ് ലോകം മുഴവൻ ചർച്ച ചെയ്‌തൊരു വസ്ത്രമുണ്ടായിരുന്നു. വസ്ത്രത്തിന്റെ നിറമായിരുന്നു സംസാര വിഷയം. ഒരു കൂട്ടർ നീലയും കറുപ്പുമാണ് എന്ന് പറയുമ്പോൾ മറ്റ് ചിലർ അത് വെള്ളയും ബ്രൗണുമായാണ് കണ്ടത്. ഇതിന്റെ നിഗൂഢത ചുരുളഴിയും മുമ്പേ പുതയ തർക്കങ്ങൾക്ക് വഴിവെച്ചുകൊണ്ട് സമാന രീതിയിൽ മറ്റൊരു വിഷയവും പൊങ്ങി വന്നിട്ടുണ്ട്.
ഇത്തവണ താരം ഒരു ഓഡിയോ ക്ലിപ്പാണ്. ചിലർക്ക് ‘യാനി’ എന്നാണ് ഓഡിയോ ക്ലിപ്പിലെ ശബ്ദം പറയുന്നതായി കേട്ടത്. എന്നാൽ മറ്റുചിലർക്കത് ‘ലോറൽ’ ആണ്. ക്ലോ ഫെൽഡ്മാൻ എന്ന ട്വിറ്റർ ഉപഭോക്താവാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്താണ് നിങ്ങൾ കേൾക്കുന്നത് എന്ന തലകെട്ടോടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്.
What do you hear?! Yanny or Laurel pic.twitter.com/jvHhCbMc8I
— Cloe Feldman (@CloeCouture) May 15, 2018
ശബ്ദം പറയുന്നത് ‘യാനി’ എന്നാണോ ‘ലോറൽ’ എന്നാണോ എന്ന് ക്ലോയും പുറത്തുവിട്ടിട്ടില്ല. എന്തൊക്കെയായാലും നിരവധി പേർ ഓഡിയോ ക്ലിപ്പിനെ ചൊല്ലി തർക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇനി പറ, നിങ്ങൾ എന്താണ് കേട്ടത് ?
lau-rel. where is the yanny. WHAT IS A YANNY https://t.co/mLqyiwYxg0
— Safiya Nygaard (@safiyajn) May 16, 2018
\
HOW DOES ANYONE HEAR LAUREL ITS YANNY pic.twitter.com/fT22JNJox0
— hamdah (@zaynilla) May 15, 2018
It’s obviously saying #Yanny. Manipulating the audio to make it sound like it’s saying #Laurel is cheating.
— Gus Gus (@JuicyGiuse) May 16, 2018
Are you serious? Sounds nothing like Yanny. Laurel is the only answer.
— Jon Stivers (@JonStivers_1) May 16, 2018
The thing definitely says Laurel, there’s no way anyone could hear that as Yanny, anyone who says they do is lying for shock value, the end, gfy
— Ted Berg (@OGTedBerg) May 15, 2018
Internet Going Crazy Over This Mysterious Audio Clip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here