Advertisement

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

May 16, 2018
15 minutes Read

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. സഖ്യനേതാക്കള്‍ രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ കണ്ടത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുമൊത്താണ് പാര്‍ട്ടി നേതൃത്വം രാജ്ഭവനിലെത്തിയത്. എന്നാല്‍, എല്ലാ എംഎല്‍എമാരെയും ഒന്നിച്ച് കാണാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേ തുടര്‍ന്ന് ഇരു പാര്‍ട്ടികളിലെയും അഞ്ച് വീതം എംഎല്‍എമാരും നേതൃത്വവും ചേര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 117 കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനുണ്ടെന്ന് രേഖാമൂലം ഗവര്‍ണറെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റും. ബിജെപി പണം വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ റാഞ്ചാതിരിക്കാനാണ് കോണ്‍ഗ്രസ് എംഎല്‍െമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ തീരുമാനമാണ് ഇനി നിര്‍ണായകമാകുക. ജനാധിപത്യ സംവിധാനത്തോട് നീതി പുലര്‍ത്തി ഗവര്‍ണര്‍ ഒരു വ്യക്തമായ തീരുമാനത്തിലെത്തിച്ചേരുമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളോട് പങ്കുവെച്ചു.

അതേ സമയം, ബംഗളൂരുവിലെ ഗവര്‍ണറുടെ വസതിക്ക് മുന്‍പിലായി ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചു. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top