Advertisement

തിരഞ്ഞെടുപ്പ് ഫലം പോലെ ചൂടുപിടിച്ച് കര്‍ണാടകം; ചോര്‍ച്ച തടയാന്‍ ‘ഓപ്പറേഷന്‍ റിസോര്‍ട്ട്’

May 16, 2018
4 minutes Read

മന്ത്രിസഭാ രൂപവത്കരിക്കാന്‍ ബിജെപിയും, കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും അവസാന വട്ട ശ്രമങ്ങളില്‍. ഇരു വിഭാഗവും ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. 77 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും ഒന്നിച്ച് കാണാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. സഖ്യത്തിലെ 117 എംഎല്‍എമാരെയും രാജ്ഭവനില്‍ വെച്ച് തന്നെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍, ഗവര്‍ണറുടെ നിലപാട് പ്രതികൂലമായിരുന്നു. അതിന് പിന്നാലെ കുമാരസ്വാമിയും പത്ത് എംഎല്‍എമാരും മാത്രമായി ഗവര്‍ണറെ കാണുകയായിരുന്നു.

എല്ലാ എംഎല്‍എമാര്‍ക്കും പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന്റെ ഗേറ്റിന് മുന്നില്‍ പ്രതിഷേധം മുഴക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എമാരെ കയറ്റി വന്ന ബസ് ഇനി ബിഡദിയിലുള്ള ഈഗിള്‍സ് ടെന്‍ റിസോര്‍ട്ടിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ മറ്റ് വഴികളില്ല. ബിജെപി വച്ച് നീട്ടുന്ന കോടികളുടെ പാരിതോഷികത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ‘കവാത്ത്’ മറക്കാതിരിക്കാനാണ് അറ്റകൈ എന്നവണ്ണം ‘ഓപ്പറേഷന്‍ റിസോര്‍ട്ട്’ നടപ്പിലാക്കുന്നത്. ഈഗിള്‍ ടെന്‍ റിസോര്‍ട്ടില്‍ നിന്ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം മാത്രമേ എംഎല്‍എമാരെ പുറത്തിറക്കൂ. അന്നേ ദിവസം റിസോര്‍ട്ടില്‍ നിന്ന് നിയമസഭയിലേക്ക് എംഎല്‍എമാരെ നേരിട്ടെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി ഭവനില്‍ നിന്ന് ശര്‍മ ട്രാവല്‍സിലാണ് (KA 01 AB 2678)  കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്ഭവന് മുന്നിലെത്തിച്ചത്.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top