യെദ്യൂരപ്പ രാജ്ഭവനിലെത്തി; ആദ്യ അവസരം ബിജെപിക്കെന്ന് സൂചന

ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് ബി.എസ്. യെദ്യൂരപ്പ രാജ്ഭവനിലെത്തി. മന്ത്രിസഭ നിര്‍മ്മിക്കാന്‍ ഗവര്‍ണര്‍ ആദ്യം ബിജെപിയെ വിളിക്കുമെന്നാണ് സൂചനകള്‍. രണ്ട് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, അതിനിടയില്‍ എംഎല്‍എമാര്‍ കൂറുമാറ്റം നടത്താനുള്ള സാധ്യതകളും പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തുന്നു. കുതിരക്കച്ചവടം നടത്തിയും കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിയമസഭാകക്ഷിയോഗം കോണ്‍ഗ്രസിന് ഇതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിച്ചേരാത്തതിനാലാണ് യോഗം വൈകുന്നത്.
അതേ സമയം, ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേഡ്കര്‍ എത്തിയിട്ടുണ്ട്. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള തയ്യാറെടുപ്പുകളാണ് പാര്‍ട്ടികള്‍ നടത്തുന്നത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കര്‍ണാടകത്തിലെ രാഷ്ട്രീയ സ്ഥിതി വ്യക്തമാകുമെന്നാണ് സൂചനകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here