സ്വന്തം കടയ്ക്ക് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ചു; സരിതയെ ട്രോളി രഞ്ജിത്ത് ശങ്കര്‍

ജയസൂര്യയുടെ ഭാര്യ സരിത സ്വന്തം കടയുടെ പരസ്യത്തിന് മോഡലായി തെരഞ്ഞെടുത്തിരിക്കുന്നത് ജയസൂര്യയെ തന്നെയാണ്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ അപ്പിയറന്‍സിലാണ് ജയസൂര്യ പരസ്യത്തിലെത്തിയിരിക്കുന്നത്. ഒരു ട്രാന്‍സ് സെക്ഷ്വല്‍ ക്യാരക്ടറിനെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കൊച്ചി വൈറ്റിലയിലാണ് ഈ പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഞ്ജിത്ത് ശങ്കറാണ് ഈ പരസ്യ ബോര്‍ഡിന്റെ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!! എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് രഞ്ജിത്ത് ശങ്കര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. സരിത ചിരിക്കുന്ന സ്മൈലികള്‍ ഈ പോസ്റ്റിന് കമന്റായി ഇട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here