Advertisement

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

May 16, 2018
0 minutes Read
sc postpones considering lavlin case

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവർത്തിച്ചു.

അതേസമയം ലാവ്‌ലിൻ കേസിൽ കക്ഷിചേരാനായി ക്രൈം നന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ അയച്ച നോട്ടീസിൽ ആദ്യം സിബിഐ മറുപടി നൽകട്ടേയെന്നും അതിന് ശേഷം നന്ദകുമാറിനെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സിബിഐ അപ്പീലും, കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുൻ കെഎസ്ഇബി ഉദ്യോഗസ്ഥർ ആയ എ.ഫ്രാൻസിസും കെ.മോഹനചന്ദ്രനും സമർപ്പിച്ച ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top