ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കും: യെദ്യൂരപ്പ

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അന്തിമ തീരുമാനം ഉടന്‍ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് കത്ത് സഹിതം ഗവര്‍ണറെ അറിയിച്ചതായി യെദ്യൂരപ്പ പറഞ്ഞു. കത്ത് നല്‍കിയതിനാല്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ആദ്യം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തമായ തീരുമാനം ഏതാനും സമയത്തിനുള്ളില്‍ അറിയിക്കാമെന്ന് ഗവര്‍ണര്‍ തന്നെ അറിയിച്ചതായും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
The party has chosen me. I have given the letter to the Governor & he will call me, that is what I am hoping. He told me that he will take an appropriate decision. I’ll inform you after I receive letter from Governor: BS Yeddyurappa, BJP after meeting the Guv #KarnatakaElection pic.twitter.com/LJBjRrZ3OR
— ANI (@ANI) May 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here