ജനതാദള്‍ ശരത് യാദവ് വിഭാഗം ‘ലോക് താന്ത്രിക് ജനതാദള്‍’ ആകും

കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) അധികാരക്കസേരയുടെ ചര്‍ച്ചയിലാണെങ്കില്‍ ജനതാദള്‍ (യു) വില്‍നിന്ന് വിഘടിച്ച ശരത് യാദവിന്റെ നേതൃത്വത്തിലുള്ളവര്‍ ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ തിരക്കില്‍. ‘ലോക് താന്ത്രിക് ജനതാദള്‍’ എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടക്കും. കേരളത്തിലെ എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും ഈ പാര്‍ട്ടിയുടെ ഭാഗമായി മാറുകയാണ്. എന്നാല്‍ പാര്‍ട്ടിയുടെ പേരിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല.
ജനതാദള്‍ (യു) ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായതോടെയാണ് പാര്‍ട്ടിയില്‍ വിള്ളലുണ്ടായത്. നിതീഷ് കുമാര്‍ വിഭാഗത്തെ എതിര്‍ത്ത് ശരത് യാദവ് വിഭാഗം എന്‍ഡിഎ മുന്നണിയില്‍ ചേരാതെ നിന്നു. കേരളത്തിലെ വീരേന്ദ്രകുമാര്‍ ജനതാദളും നിതീഷ് കുമാര്‍ വിഭാഗത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here