Advertisement

പറക്കാന്‍ തയ്യാറായി ചാര്‍ട്ടേഡ് വിമാനം; എംഎല്‍എമാര്‍ രാത്രിയോടെ കൊച്ചിയിലെത്തിയേക്കും

May 17, 2018
6 minutes Read

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് രാത്രിയോടെ കേരളത്തിലേക്കെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകം സജ്ജമാക്കിയ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയ്യാറായി കഴിഞ്ഞെന്നും കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എംഎല്‍എമാര്‍ തങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍. നൂറിലധികം മുറികള്‍ എംഎല്‍എമാര്‍ക്കായി ക്രൗണ്‍ പ്ലാസയില്‍ ബുക്ക് ചെയ്തതായും സൂചനകള്‍.

ജെ.ഡി (എസ്) എം.എല്‍.എമാരാവും ആദ്യമെത്തുക. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്നാലെയെത്തും. ഹോട്ടല്‍ അധികൃതരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ച് കഴിഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നകാര്യം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ സ്ഥിരീകരിച്ചു. വിശാഖപട്ടണം, ഹൈദരാബാദ്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റുന്നകാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എം.എല്‍.എമാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷ നല്‍കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം.

എംഎല്‍എമാരെ ബിജെപി റാഞ്ചാതിരിക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top