രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി

78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബി.ജെ.പി ക്യാമ്പിലെത്തി. വിജയനഗർ എംഎൽഎ ആനന്ദ് സിങ്ങും മസ്‌കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയത്.
നേരത്തെ ആനന്ദ് സിങിനെ കേന്ദ്രസർക്കാർ എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയനഗരയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ ഉറ്റ സുഹൃത്താണ് ആനന്ദ് സിങ്ങ്.
കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്ന ഈഗിൾടൺ റിസോർട്ടിൽ നിന്ന് പ്രതാപ്ഗൗഡ പാട്ടീൽ പുലർച്ചെ നാലരയോടെ പുറത്തുപോയതായാണ് വിവരം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ വിമാനത്തിൽ ഇദ്ദേഹം അജ്ഞാത സ്ഥലത്തേക്ക് പോയെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here