Advertisement

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്

May 17, 2018
1 minute Read
YEDYOORAPAP

കർണാടകയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയിൽ കോൺഗ്രസ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസിന് തിരിച്ചടി. ഗവർണറുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഇതോടെ കർണാടക മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരപ്പ മുൻ നിശ്ചയിച്ച പ്രകാരം 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവർണർക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ കേസിൽ വാദം തുടരുമെന്ന് അറിയിച്ച കോടതി യദ്യൂരപ്പയ്ക്കും കർണാടക ചീഫ് സെക്രട്ടറിക്കും നോട്ടീസയച്ചിട്ടുണ്ട്. ഗവർണറയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച 10.30ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഗവർണർക്ക് നൽകിയ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

 

yeddyurappa to swear an cm today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top