Advertisement

ഒക്ടോബർ മുതൽ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് ഏർപ്പെടുത്തുന്നു

May 18, 2018
0 minutes Read
punching in medical college biometric attendance mandatory in secreteriate

ഒക്ടോബർ മുതൽ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സെക്രട്ടേറിയറ്റിലും ഏതാനും കളക്ടറേറ്റുകളിലും ചില ഡയറക്ടറേറ്റുകളിലും മാത്രമാണ് നിലവിൽ പഞ്ചിങ് നിലവിലുള്ളത്. ഇതിന് പുറമെ എല്ലാ സർക്കാർ ഓഫീസുകളിലും ഡിജിറ്റൽ ഫയലിങ്ങ് സിസ്റ്റവും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top